പ്രേമം, വിവാഹം, വിവാഹമോചനം
ഈയിടെ കേരള ഹൈക്കോടതിയുടെ ഒരു നിരീക്ഷണമുണ്ടായത് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. വളരെയേറെ പ്രതീക്ഷകളോടെ വിവാഹിതരായി പിന്നീടുണ്ടാകുന്ന അസ്വാരസ്യങ്ങൾ കാരണം ജീവിതം നരകമായി മാറിയാൽ അവർ വിവാഹമോചനത്തിന് ആഗ്രഹിക്കുന്നെങ്കിൽ എന്തിനത് തടയാൻ ശ്രമിക്കണം. മാനസികമായി വേർപ്പെട്ട അവർ എന്തിന് നിയമത്തിന്റെ തടസ്സം കാരണം ജീവിതം നരകമാക്കി ഒന്നിച്ച് ജീവിക്കണം എന്നാണ് കേരളത്തിലെ പരമോന്നത കോടതി ചോദിക്കുന്നത് വളരെ അർത്ഥവത്താണ് ഈ ചോദ്യം
അതിന് മുൻപായി ഈയൊരവസ്ഥയിലേക്ക് എങ്ങി നെ എത്തുന്നു എന്ന് പരിശോധിച്ചു നോക്കാം. യധാർത്ഥ പ്രേമം എന്താണെന്ന് പലർക്കുമറിയില്ലെന്നുള്ളതാണ് സത്യം. നമ്മളൊരാളെ പ്രേമിക്കുന്നു എന്ന് പറയുന്നതിന്റെ അർത്ഥം നമ്മൾ അയാളുടെ ജീവിതം വളരെ സന്തോഷപ്രദമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നാണ്. എന്നാൽ പലരിലുമുള്ളത് പ്രേമമല്ല, വെറും സ്നേഹം അല്ലെങ്കിൽ കാമം. പ്രേമിക്കുന്ന പലരും പങ്കാളിയുടെ ഹൃദയം കാണുന്നില്ല, ശരീരമേ കാണുന്നുള്ളൂ. ഇഷ്ടപ്പെടുന്നത് സ്വന്തമാക്കണം എന്നുള്ള സ്വാർത്ഥത മാത്രമേ ഇവർക്കുണ്ടാവൂ.
പല വിവാഹമോചനങ്ങൾ ക്കും കാരണം പങ്കാളി തന്നെ മനസ്സിലാക്കുന്നില്ല എന്നുള്ളതാണ്. ഓരോ വ്യക്തിയും വളരെ വ്യത്യസ്ഥ ചുറ്റുപാടുകളിൽ വളർ ന്നു വന്നവരാണ്. അതുകൊണ്ടു തന്നെ വ്യത്യസ്ഥ സ്വഭാവങ്ങളുമുള്ളതായിരിക്കും. ഇവർ ഒന്നിച്ചു ജീവിക്കുമ്പോൾ വ്യത്യസ്ഥ നിലപാടുകളും സ്വാഭാവികം. ഒരാളുടെ അഭിപ്രായം പങ്കാളിയിൽ അടിച്ചേൽപ്പിക്കുമ്പോൾ ഓർക്കുക നിങ്ങൾ പങ്കാളിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ് എന്ന്. ഇത്തരം അകൽച ക്രമേണ വർദ്ദിക്കുന്നു.
പലപ്പോഴും ഇത്തരം അകൽച്ചയുടെ അന്തരം കുറക്കുവാൻ സഹായിക്കുന്ന ഘടകം കിടപ്പറയാണ്. കാരണം മാനസികമായ അകൽച്ച കിടപ്പറ ബന്ധത്തിന്റെ ഊഷ്മളത കുറക്കുമെന്നതിനാൽ ഒരു താൽക്കാലികമായ സന്ധിക്ക് ഇരുവരും തയ്യാറവുന്നു. പക്ഷേ ഈ താക്കാലിക സന്ധി ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. കാരണം മനസ്സിലുള്ള കാലുഷ്യം പൂർണ്ണമായും മാറാതെയുള്ള ലൈംഗിക ബന്ധം യാന്ത്രികമായിരിക്കും. രണ്ടുപേരും സംതൃപ്തി അഭിനയിക്കുന്നു എന്നു മത്രം. ഇത്തരം സംതൃപ്തമല്ലാത്ത ലൈംഗിക ബന്ധം ക്രമേണ ലൈംഗിക മരവിപ്പിലേക്കെത്തുന്നു. പങ്കാളി അടുത്തു വരുന്നത് പോലും അതൃപ്തിയുണ്ടാക്കുന്നു. സെക്സോളജിസ്റ്റുകൾ പറയുന്നത് വിവാഹം കഴിഞ്ഞ് നാല് വർഷമാകുമ്പോഴേക്കും എൺപത് ശതമാനം ദമ്പതികളിലും ഇത് സംഭവിക്കുന്നു എന്നും, ചിലർ ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരു സൂത്രം പ്രയോഗിക്കുന്നു എന്നുമാണ്. ലൈംഗിക ബന്ധ സമയത്ത് പങ്കാളിയെ താനിഷ്ടപ്പെടുന്ന മറ്റോരാളായി സങ്കൽപ്പിക്കുക എന്നുള്ളതാണാത്. കാരണം സെക്സിൽ സംതൃപ്തിക്കടിസ്ഥാനം 90 ശതമാനവും മനസ്സാണ്.
വിവാഹ മോചനത്തിന് 90 ശതമാനം കാരണം സെക്സ് തന്നെയാണ്. പക്ഷെ അത് പുറത്തു പറയുന്നില്ലെന്ന് മാത്രം. മറ്റേതെങ്കിലും കാരണം പറയുന്നു.
ഇനി വേണമെങ്കിൽ പരീക്ഷിച്ചു നോക്കൂ ലൈംഗിക ബന്ധം ഊഷ്മളമാക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലൂണ്ടാക്കുന്ന മാറ്റം.

ഇത് തീർത്തും ശരിയാണോ രാജ്
മറുപടിഇല്ലാതാക്കൂഎല്ലാവരും പറയും കിടപ്പറയാണ് പ്രശ്നമെന്ന്
കിടപ്പറയും ഒരു പ്രശ്നമായേക്കാം
മനുഷ്യനെ മനുഷ്യനായികാണാത്തവരുടെ കടുമ്പിടുത്തങ്ങളാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം.
മതങ്ങളുടെ വേലിയേറ്റമാണ് സ്ത്രീയെ വെറും ലൈഗിഗ വസ്തുമാത്രമായികാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്.
ഒരാളുടെ താല്പര്യങ്ങൾ മാത്രം അടിച്ചേൽപ്പിക്കുന്നതാണ്
പ്രശ്നങ്ങളുടെ തുടക്കം
പ്രിയ നന്ദന,
മറുപടിഇല്ലാതാക്കൂഈ ലേഖനം പൂർണ്ണമല്ല. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത് എങ്ങിനെയെന്ന് പരിശീലിക്കുന്നതിന് വേണ്ടി കുറച്ച് എഴുതിയത് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി പ്രസിദ്ധീകരിച്ചതാണ്. പ്രധാന വിഷയം മാത്രം എഴുതി. തുടർന്ന് വിശദമായി എഴുതാം
രാജ്