നിങ്ങൾ അഹങ്കരിക്കുന്നു.......
നിങ്ങളുടെ ഈ സുന്ദരമായ ശരീരവും,
കൈയ്യിലുള്ള സമ്പത്തിന്റെ വലിപ്പവുമോർത്ത്
എന്നാൽ ഇവ ഒരു ചിതയിൽ കെട്ടടങ്ങാനുള്ളതാണെന്ന് നിങ്ങളോർക്കുന്നില്ല.
ഈ പകൽ കഴിഞ്ഞുള്ള രാത്രിയിലേക്ക് പോകുമ്പോൾ നിങ്ങൾ തനിച്ച് മാത്രമേ ഉണ്ടാകൂ.
പണവും, സൗന്ദര്യവും, മക്കളും ബന്ധുജനങ്ങളും ചിതയിൽ നിങ്ങളെ പിരിയുന്നു.
എന്നിട്ടും......
നിങ്ങൾ അഹങ്കരിക്കുന്നു.......
നിങ്ങളുടെ ഈ സുന്ദരമായ ശരീരവും,
കൈയ്യിലുള്ള സമ്പത്തിന്റെ വലിപ്പവുമോർത്ത്
ചിതയിൽ നിന്ന് പിരിഞ്ഞു പോകുന്നവർ പറയും..........
പാവം ഇത്രയേ ഉള്ളൂ.... മനുഷ്യന്റെ കാര്യം.................
തിരികെ വീട്ടിലെത്തിയാൽ... വീണ്ടും.....
നിങ്ങൾ അഹങ്കരിക്കുന്നു.......
നിങ്ങളുടെ ഈ സുന്ദരമായ ശരീരവും,
കൈയ്യിലുള്ള സമ്പത്തിന്റെ വലിപ്പവുമോർത്ത്...
ഈ ജീവിതം ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ്
പക്ഷേ അത് നിങ്ങൾ അറിയുന്നില്ല
ഒരിക്കലും തിരിച്ചു വരാത്ത ഇന്നലയെ ഓർത്ത് നെടുവീർപ്പിട്ടും..
നിങ്ങൾക്കിപ്പോൾ അറിയുവാൻ സാധിക്കാത്ത നാളെയെ പ്രതീക്ഷിച്ചും ...
മനോഹരമായ ഇന്നിനെ നിങ്ങൾ മറന്നു പോകുന്നു ...
ഓർക്കുക ...
ജീവിതം .. ഈ നിമിഷം ... മത്രമേയുള്ളൂ ...
അത് ആനന്ദകരമാക്കുക .....
ഒപ്പം ഓർക്കുക . ... 'ജീവിതത്തിന് റിവേഴ്സ് ഗിയർ ഇല്ല'
2010 മാർച്ച് 13, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
