2010 മാർച്ച് 13, ശനിയാഴ്‌ച

ഈ ജീവിതം ... ഒരേയൊരു ജീവിതം

നിങ്ങൾ അഹങ്കരിക്കുന്നു.......


നിങ്ങളുടെ ഈ സുന്ദരമായ ശരീരവും,

കൈയ്യിലുള്ള സമ്പത്തിന്റെ വലിപ്പവുമോർത്ത്‌

എന്നാൽ ഇവ ഒരു ചിതയിൽ കെട്ടടങ്ങാനുള്ളതാണെന്ന് നിങ്ങളോർക്കുന്നില്ല.

ഈ പകൽ കഴിഞ്ഞുള്ള രാത്രിയിലേക്ക്‌ പോകുമ്പോൾ നിങ്ങൾ തനിച്ച്‌ മാത്രമേ ഉണ്ടാകൂ.

പണവും, സൗന്ദര്യവും, മക്കളും ബന്ധുജനങ്ങളും ചിതയിൽ നിങ്ങളെ പിരിയുന്നു.

എന്നിട്ടും......

നിങ്ങൾ അഹങ്കരിക്കുന്നു.......

നിങ്ങളുടെ ഈ സുന്ദരമായ ശരീരവും,

കൈയ്യിലുള്ള സമ്പത്തിന്റെ വലിപ്പവുമോർത്ത്‌

ചിതയിൽ നിന്ന് പിരിഞ്ഞു പോകുന്നവർ പറയും..........

പാവം ഇത്രയേ ഉള്ളൂ.... മനുഷ്യന്റെ കാര്യം.................

തിരികെ വീട്ടിലെത്തിയാൽ... വീണ്ടും.....

നിങ്ങൾ അഹങ്കരിക്കുന്നു.......

നിങ്ങളുടെ ഈ സുന്ദരമായ ശരീരവും,

കൈയ്യിലുള്ള സമ്പത്തിന്റെ വലിപ്പവുമോർത്ത്‌...

ഈ ജീവിതം ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ്‌

പക്ഷേ അത്‌ നിങ്ങൾ അറിയുന്നില്ല

ഒരിക്കലും തിരിച്ചു വരാത്ത ഇന്നലയെ ഓർത്ത്‌ നെടുവീർപ്പിട്ടും..

നിങ്ങൾക്കിപ്പോൾ അറിയുവാൻ സാധിക്കാത്ത നാളെയെ പ്രതീക്ഷിച്ചും ...

മനോഹരമായ ഇന്നിനെ നിങ്ങൾ മറന്നു പോകുന്നു ...

ഓർക്കുക ...

ജീവിതം .. ഈ നിമിഷം ... മത്രമേയുള്ളൂ ...

അത്‌ ആനന്ദകരമാക്കുക .....

ഒപ്പം ഓർക്കുക . ... 'ജീവിതത്തിന്‌ റിവേഴ്സ്‌ ഗിയർ ഇല്ല'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ